അന്നും മഴ പെയ്തിരുന്നു...ഹൃദയത്തോടു ചേര്‍ത്തുവച്ച ആ ഓര്‍മകളില്‍ .. ഒരു തണുത്ത വിരല്‍സ്പര്‍ശം പോലെ..കുളിരാര്‍ന്ന തലോടല്‍ പോലെ.. എന്നെന്നും പുതുമ നിലനിര്‍ത്തുവാന്‍ ... മഴ.......പെയ്തുകൊണ്ടേയിരിക്കുന്നു...

Monday, July 4, 2011

ആവര്‍ത്തിക്കില്ലേ...വീണ്ടും???

♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

..എന്‍റെ ബാല്യം..
▓░▓░▓░▓░▓░▓░▓░▓░▓░▓░▓░▓░▓░▓░▓░▓░▓░▓░


ണ്ണുനീര്‍ പൂക്കള്‍ ചൂടി,പുഞ്ചിരി തൂകാതെ-
ഞാനിന്നുമോര്‍ക്കുന്നു ബാല്യകാലത്തിന്‍ സ്മരണകള്‍..
കളിച്ചും ചിരിച്ചുമാ പുഴയോരത്തുകൂടി
കുളിര്‍കാറ്റെറ്റു കളിയാടുന്ന രംഗമിപ്പോള്‍,
മനസ്സില്‍ തുളുമ്പുന്നു.. മൌനമായ് നിറയുന്നു..
ആവര്ത്തിക്കില്ലേ എന്‍റെ ബാല്യകാലങ്ങള്‍ വീണ്ടും???



വിണ്ണാണോ കാഴ്ചക്കാരന്‍..മണ്ണാണോ കേള്‍വിക്കാരന്‍?
പുഞ്ചിരി തൂകി നില്‍ക്കും ഞങ്ങളോ ആസ്വാദകര്‍?
സുന്ദര ഗാനം പാടി..സ്വന്തമായ് വീണമീട്ടി..
അനന്തമജ്ഞാതമായ് ഒഴുകും പുഴകളെ...?

നീലാകാശത്തില്‍ നീന്തും..നീലമേഘങ്ങള്‍പോലെ,

തെളിവെള്ളത്ത്തിന്‍ കീഴെ ഇളകും മത്സങ്ങളേ...
പൊന്‍മുളം കാട്ടില്‍ പാട്ടിന്‍ പൂത്തിരി കത്തിക്കുന്ന..
മന്ദമാരുതന്‍ പോലെ ചോദിപ്പൂ വീണ്ടും ഞാനും..
*                               *                                 *
ആയിരം സൂര്യന്‍മാരെ വദന വശങ്ങളി-
ലായിട്ടു വിടര്‍ത്തിയ അരുമ അലരുകള്‍..
ആഇളം കൈകള്‍ നീട്ടി,ആഹ്ലാദ ചിത്തനായി,
അറുത്തുപിടിച്ചുകൊണ്ടടുത്ത പുല്‍തോപ്പിന്മേല്‍..

പുതുതായ് പുസ്തകത്തിന്‍..പൊന്‍താളു കൊണ്ടു ഞാനു-

ണ്ടാക്കിയ തോണിമേലെ ഭംഗിയില്‍ നിരത്തിയാ-
പുഴതന്‍ നുണക്കുഴിയാകുമാ ഓളങ്ങള്‍തന്‍
ചുമലില്‍ വച്ചുകൊച്ചു കൈയ്യാലെ ഇളക്കി ഞാന്‍...



നോക്കി ഞാന്‍ നില്‍ക്കും ശാന്ത ഗംഭീര ഭാവത്തോടെ..
ഒഴുകും പുഴയതിലലയും തോണി മെല്ലെ..
ലക്ഷ്യമില്ലാതെ പറന്നലഞ്ഞുനടന്നിട്ടു ചിറകു കുഴഞ്ഞങ്ങു,
വീഴുമാ പക്ഷിപോലെ...

പുഴതന്‍ നടുവിലെ ചുഴിയില്‍ ചുറ്റി ചുറ്റി,

തകര്‍ന്നു താണു പോകും,വിഷാദ രംഗം വരെ...
അല്ലെങ്കില്‍ അപാരത അതിലെക്കൊഴുകിയിട്ട-
ക്ഷിയെ കബളിപ്പിക്കുന്നൊരു നേരം വരെ...

*                               *                                 *
 
വിടരും പൂക്കള്‍ കണ്ടു,വിരിഞ്ഞ കണ്ണുകൊണ്ടു,
ഊഹിച്ചു വസന്തത്തിന്‍ കാല്‍വയ്പ്പാണെന്നാകിലും...
കാണുന്നില്ലാ പൂങ്കുയില്‍,മധുപന്‍-

മലര്‍മൊട്ടില്‍,വിരിഞ്ഞു തുടങ്ങുന്ന നേരമായത് കൊണ്ടോ??

വസന്തമാണെങ്കിലും പൊഴിഞ്ഞ മഴയതു

തളര്‍ത്തിപ്പോയ പൂവില്‍ മധുവെ കാണാഞ്ഞിട്ടോ...?
ഇരുട്ടില്‍ താണു പോയ വിളക്കിന്നൊളി പൂര്‍ണ-
മായിട്ടും പൂക്കളുടെ വക്ത്രത്തില്‍ വീഴാഞ്ഞിട്ടോ...?


മേഘത്തിന്‍ മറനീക്കി സ്വര്‍ണവര്‍ണ്ണങ്ങള്‍ വീശും..
സൂര്യതേജസ്സിന്‍ ചിരി പൂക്കളില്‍ പതിച്ചപ്പോള്‍...
പൊങ്ങുന്നു രോമാഞ്ചം പോല്‍..പൂക്കള്‍ തന്‍ പാല്‍ പുഞ്ചിരി-
നിന്നിതാ നിറയുന്നു...നിറഞ്ഞു തുളുമ്പുന്നു..

വര്‍ണ്ണശോഭകള്‍ പേറി..ഇന്നിതാ വീണ്ടും പൂക്കള്‍,

പൂങ്കുയില്‍, മധുപരോടോപ്പമായ് കളിക്കുന്നു...
ആവണി മാസക്കോടി ഉടുത്ത ആകാശമോ..
പൂക്കള്‍ തന്‍ കേളി നോക്കി,നോക്കിതാ ചിരിക്കുന്നു..



ഓണമിങ്ങടുതിതാ എനിക്കും കിട്ടീ കോടി,

സന്തോഷമുള്‍ക്കൊണ്ട്‌ സന്താപത്തെ മറന്നു ഞാന്‍..
ചെടിയെ ചൊടിപ്പിച്ചു പൂക്കളായ് മടങ്ങുമ്പോള്‍...
ഓര്‍ത്തില്ലാ ഇറുക്കുന്ന പൂക്കള്‍പോലാണെന്‍ ബാല്യം...



അത്തത്തിന്‍ പത്താം നാളില്‍..നിറഞ്ഞ പൂക്കളത്തിന്‍,

മുന്‍പിലായ്‌ ഓണത്തപ്പന്‍,പുഞ്ചിരി തൂകി നില്‍പ്പൂ..
കണ്ടു ഞാന്‍ പുലിക്കളി..കേട്ടു ഞാനോണപ്പാട്ടും,
മനസ്സില്‍ ചോദിച്ചു ഞാന്‍,ആവര്ത്തിക്കില്ലേ ഇതും???


*                               *                                 *

വിഷുവിന്‍ നാളില്‍ രാവില്‍,
തെളിയും വിളക്കിന്‍റെ ഒളിയില്‍-
വിളങ്ങുന്ന കണി ഞാന്‍ കണ്ടു കൈയ്യാല്‍-
വിഷുകൈനീട്ടം വാങ്ങി,
വാങ്ങിയ പടക്കങ്ങള്‍ ഇത്തിരി,
ഭയത്തോടെ പോട്ടിച്ചതോര്‍ക്കുന്നു ഞാന്‍..


*                               *                                 *

പുതുതാം ഉഷസ്സിനെ, വീക്ഷിച്ചു-സമീക്ഷിച്ചു..

നൂതന സംസ്കാരത്തില്‍ ഇഴുകി ചേരുമ്പോഴും..
മറക്കാതിരിക്കുവാന്‍ ശ്രമിച്ചു മനസ്സില്‍ താന്‍..
ഓര്‍മിച്ചു മനത്തിലെന്‍ ബാല്യകാലത്തെ ഈ ഞാന്‍.......

▓░▓░▓░▓░▓░▓░▓░▓░▓░▓░▓░▓░▓░▓░▓░▓░▓░▓░

♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

No comments:

Post a Comment

മഴ നനഞ്ഞവര്‍ ... :)
------------------------------------------