അന്നും മഴ പെയ്തിരുന്നു...ഹൃദയത്തോടു ചേര്‍ത്തുവച്ച ആ ഓര്‍മകളില്‍ .. ഒരു തണുത്ത വിരല്‍സ്പര്‍ശം പോലെ..കുളിരാര്‍ന്ന തലോടല്‍ പോലെ.. എന്നെന്നും പുതുമ നിലനിര്‍ത്തുവാന്‍ ... മഴ.......പെയ്തുകൊണ്ടേയിരിക്കുന്നു...

Thursday, May 17, 2012

എന്‍റെ ഗ്രാമം














രാഗലോലരാഗമാര്‍ദ്രരാഗവും നിറങ്ങളും..
വാനിതില്‍ തെളിഞ്ഞു വര്‍ണ്ണ രാജികള്‍ വിടര്‍ത്തിടും..
പൂക്കളും നിറഞ്ഞ തേന്‍ നുകര്‍ന്നിടും മധുപരും..
നേര്‍ത്തകാറ്റിലൂയലാടുമാല്‍ത്തളിര്‍ദളങ്ങളും..

പട്ടുമെത്തയിട്ടവട്ടമൊട്ടനേകം കുന്നുകള്‍..
പൊട്ടുതൊട്ടിടുന്നു അര്‍ക്കകാന്തിതന്‍ പ്രഭാസ്മിതം,
വന്നുമേല്‍പ്പതിച്ചിടും കുളിര്‍മഴക്കുളിര്‍മയില്‍-
മണ്ണില്‍ നിന്നുയര്‍ന്നിടും പ്രതീക്ഷതന്‍ സ്മിതങ്ങളായ്..

കളകളാരവങ്ങളില്‍ കുളിച്ച കൊച്ചു സരസികള്‍..
കുളികഴിഞ്ഞനന്തനീലിമകളിലേക്കു പക്ഷികള്‍..
വയലുകള്‍ വയല്‍പ്പരപ്പിലലരുകള്‍ പൊന്‍ കതിരുകള്‍..
ഉതിരുമീ പ്രഭാവലയ്ക്കു നടുവിലെന്‍റെ ഗ്രാമവും..

ഇടകലര്‍ന്നു പുടവ ചാര്‍ത്തി വിടരുമീ മടുമലര്‍-..
ത്തൊടികളില്‍, നിറഞ്ഞ കുഞ്ഞു ചെടികള്‍തന്‍ സുഗന്ധവും..
മടിയിലേറ്റി ഇടവഴികള്‍,നടവഴികളങ്ങനെ..
നാടുചുറ്റി നടനമാടും കാറ്റുമറ്റൊരതിഥിയായ്..

ഉദയസൂര്യനുമ്മവയ്ക്കും കിളികള്‍ പാട്ടുപാടിടും..
മഴപുണര്‍ന്നു കുളിരുനല്‍കും ഹരിതകാന്തിയേറിടും..
മുകില്‍മറഞ്ഞകാറ്റില്‍ വൃക്ഷലതകളില്‍പ്പൊഴിഞ്ഞിടും..
ഹിമകണം കണക്കെ ശോഭയേന്തുമെന്‍റെ ഗ്രാമവും...

-------------------------------------------------------------------------------------------------

മഴ നനഞ്ഞവര്‍ ... :)
------------------------------------------