അന്നും മഴ പെയ്തിരുന്നു...ഹൃദയത്തോടു ചേര്‍ത്തുവച്ച ആ ഓര്‍മകളില്‍ .. ഒരു തണുത്ത വിരല്‍സ്പര്‍ശം പോലെ..കുളിരാര്‍ന്ന തലോടല്‍ പോലെ.. എന്നെന്നും പുതുമ നിലനിര്‍ത്തുവാന്‍ ... മഴ.......പെയ്തുകൊണ്ടേയിരിക്കുന്നു...

Saturday, November 7, 2015

തിരിഞ്ഞുനോക്കുമ്പോള്‍ ...




റ്റിന്‍കരയിലെ നാട്ടുപുല്‍പച്ചപ്പിലേറ്റം
ഇരുന്നങ്ങുരുണ്ടു കളിച്ചതും..
കാട്ടു ചെടികള്‍ പറിച്ചും പെറുക്കിയോ-
രോട്ടകരിക്കിലെ വെള്ളം കുടിച്ചതും

തോട്ടിലെ മീനിനെ കൈകളാം കുമ്പിളില്‍ 
കോരിയെടുത്താ കിണറ്റില്‍ കളഞ്ഞതും
ചാറ്റല്‍ മഴയില്‍ നാം നീന്തിത്തുടിച്ചതും
കാറ്റിന്‍ കുളിര്‍മ്മയില്‍ ആകെ വിറച്ചതും..

ആമ്പല്‍ പറിച്ചു നല്‍-മാലകൊരുത്തതും
ആകെ ചെളിയില്‍ പുരണ്ടു മറിഞ്ഞതും..
ഓര്‍ക്കവേ ബാല്യത്തില്‍ നിന്നു മറഞ്ഞൊരീ
നാളിതില്‍ നമ്മളാണേറ്റവും ദുഖിതര്‍..

Sunday, April 19, 2015

മഴയായ് അവള്‍...




ര്‍ദ്രമാം കൈവിരല്‍ കൊണ്ടെന്‍റെ കണ്‍കളില്‍

ഇന്നവള്‍ മെല്ലെ തലോടവേ നിന്നു ഞാന്‍

നിശ്ചലം എന്‍ മിഴിക്കോണില്‍ കിനാക്കളില്‍ 

അത്രയും ആശിച്ചവള്‍ പെയ്തു തോരവേ....!

........

Thursday, January 1, 2015

ഒരു പൂവിന്‍ പുതുവര്‍ഷം...





     തെളിഞ്ഞിതാ വിടര്‍ന്നുയര്‍ന്നു വെണ്ണിലാ-
     വിനിന്നു യാത്രയേകുമീ കതിര്‍ മുഖം..
     പ്രദോഷ സീമയില്‍ മയങ്ങിയോരിളം
     മലര്‍ദളങ്ങള്‍തന്‍ മിഴിക്കുമുന്‍പിലായ്...

     വിഷാദമെങ്കിലും.. പ്രഭാതവെണ്‍മയില്‍
     ഉറക്കമറ്റിന്നു വിരിഞ്ഞിതാ പൂക്കള്‍..
     തളര്‍ന്ന കണ്ണുകള്‍ വിടര്‍ത്തി വിണ്ണിലേ-
     ക്കുയര്‍ന്നു നോക്കിയീ മലര്‍-കലികകള്‍...

"
 ദിനങ്ങളെണ്ണുവാന്‍ ദിനങ്ങള്‍ ചേര്‍ത്തോരാ
   വെളുത്ത താളുകള്‍ കരത്തിലില്ലയി-
   ന്നുണര്‍ത്തുമീയുഷസ്സിതെത്ര കണ്ടുവെന്നൊ-
   രിക്കലും മനം പകര്‍ത്തിവച്ചില്ല...

   കുളിര്‍'വര്‍ഷം' പൊഴിച്ചൊരു വര്‍ഷം കട-
   ന്നിതാപുതുവര്‍ഷ പ്രതീക്ഷകള്‍ ചുറ്റും..
   'ഉയര്‍ന്ന' പ്രാര്‍ഥനാ തലങ്ങള്‍ കേള്‍ക്കവേ
   വസന്തമെങ്കിലും കൊതിക്കട്ടേ ഞാനും..      
"

മഴ നനഞ്ഞവര്‍ ... :)
------------------------------------------