അന്നും മഴ പെയ്തിരുന്നു...ഹൃദയത്തോടു ചേര്‍ത്തുവച്ച ആ ഓര്‍മകളില്‍ .. ഒരു തണുത്ത വിരല്‍സ്പര്‍ശം പോലെ..കുളിരാര്‍ന്ന തലോടല്‍ പോലെ.. എന്നെന്നും പുതുമ നിലനിര്‍ത്തുവാന്‍ ... മഴ.......പെയ്തുകൊണ്ടേയിരിക്കുന്നു...

Monday, July 4, 2011

പുലരിക്കിരണങ്ങള്‍...

പുതുമഞ്ഞിന്‍ പുതപ്പുചൂടി
പൂവിന്‍റെ പുഞ്ചിരിതൂകി...
പൂങ്കാറ്റിന്റെ ദന്യാസം പൂകി
പുലര്‍കാലത്തില്‍ ച്ചപ്പട്ടണിഞ്ഞ
ര്‍വത ടലങ്ങള്‍ക്കിടയില്‍നിന്നും,
ക്ഷികളുടെ പാട്ടും...
പുഴകളുടെ പുല്ലാങ്കുഴല്‍നാദവും..
ഞ്ഞിക്കെട്ടുപോലെ, രന്നമാനത്തു
റന്നു രക്കുന്ന രല്‍മേഘങ്ങളുടെ
ല്ലവങ്ങളും പുല്‍കി,
പൂര്‍വദിക്കില്‍ തിന്മടങ്ങു പ്രഭയോടെ..പ്രകാശത്തോടെ
പൊങ്ങുന്ന പുലരിയുടെ പ്രസന്നവദനത്തില്‍നിന്നുല്‍ഭവിക്കുന്ന
പുതുകിരണങ്ങളുടെ മനോഹാരിത
ആര്‍ക്കാണിഷ്ടമല്ലാത്തത്....?!!!

......പുലരിക്കിരണങ്ങള്‍......

നിശനീലിമകള്‍ പ്രഭവ പ്രഭയില്‍
നിറമങ്ങിനിരങ്ങി നിമീലിതമായ്‌...
പുതുപൊന്‍പുലരിപ്പുതുവെട്ടമിതാ
പല ദിക്കതിലേക്കു പരന്നു തഥാ...


ചെറുഹിമകണവും പുതുപുഞ്ചിരിയും
പൂങ്കവിളില്‍ ചൂടിയ മലരുകളോ
പ്രതത പ്രതത പ്രഥമ പ്രഭയില്‍
പ്രഥിത ജ്വലന-പ്രദ ദീപമതായ്...

ഉദയം തന്നില്‍ മലരുകളുടെ മധുവതു
മതിയായ് നുകരും മധുകരമോ...
ഉദ്രസമദ്രസമുന്നതമത്ര മനോ-
ഹരഗീതം മൂളുന്നു....

തണുവണിയും പുലര്‍മഞ്ഞുപുതപ്പുകള്‍
ചൂടിയ സസ്യലതാദികളോ...
പുലരിക്കിരണ പ്രഭയില്‍ മഴവില്ലൊളി
ചൂടി മനോഹരിയാകുന്നു...

മധുരിത മധുചൊരിയുമൊരമര മനോഹര
സുരസ സരസ സരസ്സില്‍ വിരിയുന്നോ-
രമൃതമമലമഹോല്‍പ്പലമാമീ-
കിരണഗതികളതി മധുരതരം........
**************************************************************************************************

ആവര്‍ത്തിക്കില്ലേ...വീണ്ടും???

♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

..എന്‍റെ ബാല്യം..
▓░▓░▓░▓░▓░▓░▓░▓░▓░▓░▓░▓░▓░▓░▓░▓░▓░▓░


ണ്ണുനീര്‍ പൂക്കള്‍ ചൂടി,പുഞ്ചിരി തൂകാതെ-
ഞാനിന്നുമോര്‍ക്കുന്നു ബാല്യകാലത്തിന്‍ സ്മരണകള്‍..
കളിച്ചും ചിരിച്ചുമാ പുഴയോരത്തുകൂടി
കുളിര്‍കാറ്റെറ്റു കളിയാടുന്ന രംഗമിപ്പോള്‍,
മനസ്സില്‍ തുളുമ്പുന്നു.. മൌനമായ് നിറയുന്നു..
ആവര്ത്തിക്കില്ലേ എന്‍റെ ബാല്യകാലങ്ങള്‍ വീണ്ടും???



വിണ്ണാണോ കാഴ്ചക്കാരന്‍..മണ്ണാണോ കേള്‍വിക്കാരന്‍?
പുഞ്ചിരി തൂകി നില്‍ക്കും ഞങ്ങളോ ആസ്വാദകര്‍?
സുന്ദര ഗാനം പാടി..സ്വന്തമായ് വീണമീട്ടി..
അനന്തമജ്ഞാതമായ് ഒഴുകും പുഴകളെ...?

നീലാകാശത്തില്‍ നീന്തും..നീലമേഘങ്ങള്‍പോലെ,

തെളിവെള്ളത്ത്തിന്‍ കീഴെ ഇളകും മത്സങ്ങളേ...
പൊന്‍മുളം കാട്ടില്‍ പാട്ടിന്‍ പൂത്തിരി കത്തിക്കുന്ന..
മന്ദമാരുതന്‍ പോലെ ചോദിപ്പൂ വീണ്ടും ഞാനും..
*                               *                                 *
ആയിരം സൂര്യന്‍മാരെ വദന വശങ്ങളി-
ലായിട്ടു വിടര്‍ത്തിയ അരുമ അലരുകള്‍..
ആഇളം കൈകള്‍ നീട്ടി,ആഹ്ലാദ ചിത്തനായി,
അറുത്തുപിടിച്ചുകൊണ്ടടുത്ത പുല്‍തോപ്പിന്മേല്‍..

പുതുതായ് പുസ്തകത്തിന്‍..പൊന്‍താളു കൊണ്ടു ഞാനു-

ണ്ടാക്കിയ തോണിമേലെ ഭംഗിയില്‍ നിരത്തിയാ-
പുഴതന്‍ നുണക്കുഴിയാകുമാ ഓളങ്ങള്‍തന്‍
ചുമലില്‍ വച്ചുകൊച്ചു കൈയ്യാലെ ഇളക്കി ഞാന്‍...



നോക്കി ഞാന്‍ നില്‍ക്കും ശാന്ത ഗംഭീര ഭാവത്തോടെ..
ഒഴുകും പുഴയതിലലയും തോണി മെല്ലെ..
ലക്ഷ്യമില്ലാതെ പറന്നലഞ്ഞുനടന്നിട്ടു ചിറകു കുഴഞ്ഞങ്ങു,
വീഴുമാ പക്ഷിപോലെ...

പുഴതന്‍ നടുവിലെ ചുഴിയില്‍ ചുറ്റി ചുറ്റി,

തകര്‍ന്നു താണു പോകും,വിഷാദ രംഗം വരെ...
അല്ലെങ്കില്‍ അപാരത അതിലെക്കൊഴുകിയിട്ട-
ക്ഷിയെ കബളിപ്പിക്കുന്നൊരു നേരം വരെ...

*                               *                                 *
 
വിടരും പൂക്കള്‍ കണ്ടു,വിരിഞ്ഞ കണ്ണുകൊണ്ടു,
ഊഹിച്ചു വസന്തത്തിന്‍ കാല്‍വയ്പ്പാണെന്നാകിലും...
കാണുന്നില്ലാ പൂങ്കുയില്‍,മധുപന്‍-

മലര്‍മൊട്ടില്‍,വിരിഞ്ഞു തുടങ്ങുന്ന നേരമായത് കൊണ്ടോ??

വസന്തമാണെങ്കിലും പൊഴിഞ്ഞ മഴയതു

തളര്‍ത്തിപ്പോയ പൂവില്‍ മധുവെ കാണാഞ്ഞിട്ടോ...?
ഇരുട്ടില്‍ താണു പോയ വിളക്കിന്നൊളി പൂര്‍ണ-
മായിട്ടും പൂക്കളുടെ വക്ത്രത്തില്‍ വീഴാഞ്ഞിട്ടോ...?


മേഘത്തിന്‍ മറനീക്കി സ്വര്‍ണവര്‍ണ്ണങ്ങള്‍ വീശും..
സൂര്യതേജസ്സിന്‍ ചിരി പൂക്കളില്‍ പതിച്ചപ്പോള്‍...
പൊങ്ങുന്നു രോമാഞ്ചം പോല്‍..പൂക്കള്‍ തന്‍ പാല്‍ പുഞ്ചിരി-
നിന്നിതാ നിറയുന്നു...നിറഞ്ഞു തുളുമ്പുന്നു..

വര്‍ണ്ണശോഭകള്‍ പേറി..ഇന്നിതാ വീണ്ടും പൂക്കള്‍,

പൂങ്കുയില്‍, മധുപരോടോപ്പമായ് കളിക്കുന്നു...
ആവണി മാസക്കോടി ഉടുത്ത ആകാശമോ..
പൂക്കള്‍ തന്‍ കേളി നോക്കി,നോക്കിതാ ചിരിക്കുന്നു..



ഓണമിങ്ങടുതിതാ എനിക്കും കിട്ടീ കോടി,

സന്തോഷമുള്‍ക്കൊണ്ട്‌ സന്താപത്തെ മറന്നു ഞാന്‍..
ചെടിയെ ചൊടിപ്പിച്ചു പൂക്കളായ് മടങ്ങുമ്പോള്‍...
ഓര്‍ത്തില്ലാ ഇറുക്കുന്ന പൂക്കള്‍പോലാണെന്‍ ബാല്യം...



അത്തത്തിന്‍ പത്താം നാളില്‍..നിറഞ്ഞ പൂക്കളത്തിന്‍,

മുന്‍പിലായ്‌ ഓണത്തപ്പന്‍,പുഞ്ചിരി തൂകി നില്‍പ്പൂ..
കണ്ടു ഞാന്‍ പുലിക്കളി..കേട്ടു ഞാനോണപ്പാട്ടും,
മനസ്സില്‍ ചോദിച്ചു ഞാന്‍,ആവര്ത്തിക്കില്ലേ ഇതും???


*                               *                                 *

വിഷുവിന്‍ നാളില്‍ രാവില്‍,
തെളിയും വിളക്കിന്‍റെ ഒളിയില്‍-
വിളങ്ങുന്ന കണി ഞാന്‍ കണ്ടു കൈയ്യാല്‍-
വിഷുകൈനീട്ടം വാങ്ങി,
വാങ്ങിയ പടക്കങ്ങള്‍ ഇത്തിരി,
ഭയത്തോടെ പോട്ടിച്ചതോര്‍ക്കുന്നു ഞാന്‍..


*                               *                                 *

പുതുതാം ഉഷസ്സിനെ, വീക്ഷിച്ചു-സമീക്ഷിച്ചു..

നൂതന സംസ്കാരത്തില്‍ ഇഴുകി ചേരുമ്പോഴും..
മറക്കാതിരിക്കുവാന്‍ ശ്രമിച്ചു മനസ്സില്‍ താന്‍..
ഓര്‍മിച്ചു മനത്തിലെന്‍ ബാല്യകാലത്തെ ഈ ഞാന്‍.......

▓░▓░▓░▓░▓░▓░▓░▓░▓░▓░▓░▓░▓░▓░▓░▓░▓░▓░

♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

ബാല്യം...


ടുത്തറിയും മുന്‍പേ...അറിഞ്ഞു തുടങ്ങും മുന്‍പേ...നമ്മെവിട്ടകന്നൊരു സുവര്‍ണ്ണ കാലം...
മധുരമുള്ള ഓര്‍മ്മകള്‍...മറക്കാനാവാത്ത അനുഭവങ്ങള്‍...പ്രതീക്ഷകള്‍...കുസൃതികള്‍...ഇഷ്ടങ്ങള്‍...കണ്ണീരുകള്‍..


പ്രപഞ്ചമാകുന്ന അനന്ത വിഹായസ്സിലേക്ക് ചിറകടിച്ചുയരുന്ന ചിത്രഗ്രീവം പോലെ...സൂര്യ തേജസ്സിന്റെ തീഷ്ണതയില്‍..പനിനീര്‍ പൂവുകളില്‍ നിന്നും അപ്രത്യക്ഷമായ കൊച്ചു ഹിമകണങ്ങള്‍ പോലെ...


ഹൃദയത്തുടിപ്പുകളുടെ, ആരും ശ്രദ്ധിക്കാതെ പോകുന്ന നേര്‍ത്ത സ്വരം പോലെ...മനസ്സിന്‍റെ ഇടനാഴികളില്‍ ആ പാതയും വിജനമായിരിക്കുന്നു...


തിരിച്ചു നടക്കാനാകാതെ നോക്കുമ്പോള്‍..അങ്ങ് ദൂരെ ഇല പൊഴിഞ്ഞു തുടങ്ങിയ വൃക്ഷത്തലപ്പുകള്‍ മാത്രം ദൃശ്യം...മധുരതരമായ ഓര്‍മ്മകളും..കൈപ്പേറിയ,മറക്കനോര്‍ക്കുന്ന ഓര്‍ക്കുമ്പോള്‍ മറക്കാത്ത അനുഭവങ്ങളാകുന്ന പഴങ്ങളുമുള്ള ആ വൃക്ഷത്തലപ്പുകള്‍ കാറ്റില്‍ തലയാട്ടുന്നു...കാലമാം കാറ്റിന്‍റെ ഒഴുക്കിന്‍റെ ശക്തി അനുസരിച്ച്,പൊഴിയാന്‍ തയ്യാറെടുക്കുന്ന പഴങ്ങള്‍..ഇതുവരെ പൊഴിഞ്ഞവ..മണ്ണോടടിഞ്ഞു തുടങ്ങിയവ..എല്ലാം ആ വൃക്ഷചുവടുകളില്‍ ചിതറിക്കിടക്കുന്നു...




തുടിക്കുന്ന ഹൃദയധമനികളിലൊഴുകുന്ന രക്ത വര്‍ണമാര്‍ന്ന പഴങ്ങള്‍ ഒന്നെടുത്തു വീണ്ടും രുചിക്കുവാനുള്ള മോഹം..


എന്നാല്‍ കൈയ്യെത്താത്ത ദൂരത്തകന്നുപോയ ആ പഴങ്ങള്‍ ഇനി ഓര്‍മ മാത്രം....


ഒരിക്കലും തിരിച്ചുകിട്ടില്ലെന്നറിയാതെ അകന്നു പോകുന്ന ആ കാലഘട്ടം വെറും വിസ്മൃതി മാത്രം..




സമയം നീങ്ങിക്കൊണ്ടിരിക്കുന്നു..."ഇന്ന്" "ഇന്നലെ"യാകുന്നു.."നാളെ" "ഇന്നാ"കുന്നു ... കഴിഞ്ഞതെല്ലാം അവിടെ അവസാനിച്ചിരിക്കുന്നു..ഇനി ഈ ജീവിതത്തില്‍ ഒരിക്കല്‍ പോലും..ആ നാട്ടിന്‍ പുറങ്ങളും..ഇടവഴിയും..പുഴയോരങ്ങളും..വയല്‍ പരപ്പുകളും..തണുപ്പാര്‍ന്ന മണ്ണും മരങ്ങളും..ആ കളിചിരികളും..നമ്മില്‍ നിന്നകന്ന നമ്മുടെ പ്രിയപ്പെട്ടവരെയും കാണാന്‍ കഴിയില്ല...




ഒരിക്കല്‍ കൂടി ആ കാലഘട്ടങ്ങളിലേക്കു തിരിച്ചുപോകാനുള്ള നമ്മുടെ ആഗ്രഹം വെറും ആഗ്രഹം മാത്രമായ്‌ നിലകൊള്ളുന്നു...കൂടെ ഒരുപിടി ഓര്‍മകളും...അവ പകര്‍ന്നുവച്ച ചിത്രങ്ങളും മാത്രം..................................................

നിദ്ര...


ഹൃദയസ്പര്‍ശിയായ ഒരു മനോഹര കാവ്യം പോലെ.......
ഇരുള്‍ നിറഞ്ഞ സന്ധ്യാമ്പരത്തിലെ അടര്‍ന്നു വീഴുന്ന രാഗ വര്‍ണങ്ങളില്‍... ഇരുട്ടിന്‍റെ അരികുപറ്റി പറന്നകലുന്ന പക്ഷികളുടെ നിശബ്ദ സംഗീതം ആസ്വദിചൊഴുകുന്ന നിറങ്ങളലിഞ്ഞ പുഴയുടെ ഓളങ്ങള്‍ പോലെ...

തണുപ്പിന്‍റെ കുളിര്‍മയില്‍ മഞ്ഞുതുള്ളികളുടെ നേര്‍ത്ത തലോടലില്‍ മറ്റെല്ലാം മറന്നു പുഞ്ചിരിക്കുന്ന ഒരായിരം പൂവിതളുകളുടെ നൈര്‍മല്യമായ ചിരി പോലെ.....


....നിദ്ര....


..........ആ അനുഭൂതിയിലൂടെ കടന്നു പോകുമ്പോള്‍...നാം സ്വയം മറക്കുന്നു...നാം ആര്? എന്ന ചോദ്യത്തിന്‍റെ പ്രസക്തി അവിടെ ഇല്ലാതാകുന്നു.. വിചിത്രമായ ആ അനുഭൂതിയില്‍ അനന്തമായ ഈ ബ്രഹ്മാണ്ഡത്തിലെ അഖിലകോടിചരാചരങ്ങളും നമ്മളും ഒന്നായി മാറുന്നു..


മനസ്സിന്‍റെ അഭൂതപൂര്‍വ്വമായ കഴിവ് അവിടെ പ്രകടമാകുന്നു..അവളില്‍ ലയിച്ചു ചേരുന്നതോടെ നാം എന്ന ദേഹി നമ്മുടെ ദേഹം വിട്ടകലുന്നു...പിന്നെ അവിടെ ഞാനില്ല..ഞങ്ങളില്ല..നമ്മളുമില്ല..


ഏതൊരു ശരീരവും സ്വീകരിച്ചുകൊണ്ട്..മനസ്സ് സ്വതന്ത്രമായി ഉലകം ചുറ്റുന്നു..ഓര്‍മകളുടെ ചെറുതിരി വെളിച്ചത്തില്‍.. കടന്നുപോയ കാലങ്ങളുടെ ചിതലരിച്ച ജാലകപ്പാളികളിലൂടെയുള്ളൊരു യാത്ര...അവിടെ കാറ്റായി,കരയുന്ന കണ്ണുകളായി,കിളികളായ്,കളിചിരികളായ്..ഓര്‍മകളുടെ കുത്തൊഴുക്കില്‍.. എവിടെയോ അല്‍പ്പസമയം...................ചിലപ്പോള്‍ അതുമുണ്ടാകില്ല....


മനസ്സിന്‍റെ കോണുകളില്‍ തിങ്ങി നിറഞ്ഞ വിഷാദയാമങ്ങളും സന്തോഷത്തിന്‍റെ ചെറു ചിരിയലയൊലികളും ആ നിദ്രാ വിവശതയില്‍ സ്വപ്നങ്ങളിലൂടെ നാം അറിയുന്നു...


നാം യാത്രയിലാണ്...


ഓര്‍മകളിലൂടെ അനിര്‍വചനീയമായ ഒരു യാത്ര...ചുറ്റും നടക്കുന്ന സംഭവബഹുലമായ വികാസങ്ങളെ വേരോടെ പിഴുതെറിഞ്ഞു, നാം നടന്ന..കടന്നുവന്ന വഴികളിലും വയല്‍ വരമ്പുകളിലും നമ്മളെ കൊണ്ടെത്തിക്കുന്ന വീണ്ടും അവയെ ഓര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന അനന്ത ശക്തിയുടെ ആജ്ഞാനുവര്‍ത്തിയായ കടിഞ്ഞാണില്ലാത്ത മനസ്സെന്ന അത്ഭുത സത്യത്തിന്‍റെ കൂടെ ......


ആധുനിക 'ശാസ്ത്രസാങ്കേതികാദിസര്‍വസ്വങ്ങള്‍ക്കു' പോലും ഉണ്ടെന്നോ ഇല്ലെന്നോ എന്ന സംശയം ബാക്കി നല്‍കുന്ന...ഒരത്യപൂര്‍വ സങ്കല്‍പ്പത്തിന്‍റെ കൂടെ....


ഞാന്‍ എന്ന് വിളിക്കുന്ന ആ ജീവതേജസ്സില്‍ ഉറങ്ങിക്കിടക്കുന്ന മനസ്സെന്ന മരീചികയില്‍ തെളിയുന്ന 'സത്യങ്ങളാകുന്ന അസത്യങ്ങള്‍' നാം അറിയുന്നുണ്ട്..എന്തെന്നാല്‍ നാം നമ്മളല്ലാഞ്ഞിട്ടുപോലും നമ്മോടൊപ്പം നില്‍ക്കുന്ന ആ അനന്ത സത്യം നമ്മോടെല്ലാം പറയുന്നുണ്ട്...


ഇതിനെല്ലാം കാരണം നിദ്രതന്നെ...


ഒന്നാലോചിച്ചുനോക്കൂ... ഓരോ നിദ്രയും അവസാനിക്കുമ്പോള്‍ ഉയര്‍ന്നെഴുന്നെല്‍ക്കുന്നത് നമ്മളാണോ?? ഒരിക്കലുമല്ല..ഇന്നലത്തെ ദേഹത്തില്‍ ഒരായിരം മാറ്റങ്ങള്‍ സംഭവിച്ച പുതിയൊരു രൂപമാണ് പിന്നെയും ഞാന്‍ എന്ന വിശേഷണത്തിലൂടെ നമ്മളായ്‌ മാറുന്നത്......



ആരറിയുന്നു ഇതെല്ലാം??............................ഒരേഒരാള്‍.....................................................വേറാരുമല്ല...


ആ യാമങ്ങള്‍ക്കിടയില്‍ എല്ലാത്തിനും മൂക സാക്ഷിയായി നില്‍ക്കുന്ന നിദ്രമാത്രം..............!!!

ഓര്‍മയില്‍ ഒരു മഴക്കാലം.....


ഴത്തുള്ളികള്‍ പൊഴിഞ്ഞു വീഴുന്ന മുറ്റം...

കുമ്പിളില്‍ മഴവെള്ളത്തിന്‍റെ കുളിര്‍മയുമായ് ചേമ്പിലക്കൂട്ടങ്ങള്‍.....

മണ്ണിന്‍റെ മനം മയക്കുന്ന സുഗന്ധം..

ചെങ്കല്‍ പാകിയ പടികളില്‍ തട്ടി ചിതറിത്തെറിക്കുന്ന മഴത്തുള്ളികള്‍...


മഴയാല്‍ സംഗീതം പൊഴിക്കുന്ന ഇലകള്‍....


ആകാശത്തിന്‍റെ വര്‍ണധാര ആവാഹിച്ചെടുത്ത്‌ ഇലത്തുമ്പുകളെ പ്രശോഭിതമാക്കുന്ന നീര്‍കണങ്ങള്‍...

ഇരുട്ട് നിറഞ്ഞ അന്തരീക്ഷത്തിലും വെളിച്ചം പടര്‍ത്തി വെള്ള മേഘങ്ങള്‍...


മധുരതരമായ ഓര്‍മകളുണര്‍ത്തി,കളകള ശബ്ദമുയര്‍ത്തി അകലേക്കൊഴുകിപ്പോകുന്ന മഴവെള്ളം..

പ്രാണരക്ഷാര്‍ത്ഥം കുഞ്ഞിലകളില്‍ കയറി,വെള്ളത്തോടോപ്പം ഒലിച്ചുപോകുന്ന കൂനനുറുമ്പുകള്‍...


മഴക്കാലത്തിന്‍റെ വരവറിയിച്ചുകൊണ്ട്,പൂമുഖത്ത് താളമേളങ്ങളുയര്‍ത്തി മഴയെ വരവേല്‍ക്കുന്ന തവളകള്‍..




നിറഞ്ഞു കവിയുന്ന അമ്പലക്കുളങ്ങള്‍...


അവസാനത്തെ പഴുത്ത മാങ്ങയും മഴയോടൊപ്പം പൊഴിച്ചു വിടപറയുന്ന മാമ്പഴക്കാലം..
തെങ്ങിന്‍ ചുവട്ടിലെ പുതു പുല്‍ നാമ്പുകളോടൊപ്പം പൊട്ടിമുളയ്ക്കുന്ന കുമിളുകള്‍..

മഴയാല്‍ സ്വതന്ത്രരാക്കപ്പെടുന്ന മഴപ്പാറ്റകള്‍..


ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന മാറ്റുകൂടിയ ഇളം വെയിലില്‍ എന്നത്തെക്കാളും കൂടുതല്‍ മനോഹരിയാകുന്ന പ്രകൃതി...


ഇരുട്ടില്‍ മേഘത്താല്‍ മറഞ്ഞ താരാഗണങ്ങളുടെ ശോഭയുണര്‍ത്താന്‍ നുറുങ്ങുവെട്ടവുമായ്‌ മിന്നാമിന്നികള്‍...


എങ്ങും നിറയുന്ന തണുപ്പിലും ഓരോ മഴക്കാലവും ഒരിക്കലും മറക്കാത്ത ഓര്‍മകളുണര്‍ത്തി നമ്മുടെ മനസ്സിനെ വര്‍ണനാതീതമായ ഒരു തലത്തിലേക്കെത്തിക്കുന്നു...............

വീണ്ടും മഴ...

രുണ്ട മേഘച്ചാര്‍ത്തുകളില്‍ നിന്നും
ഇരുട്ടിന്‍റെ ആഴങ്ങളിലേക്ക്......
മനസിന്‍റെ തളര്‍ന്ന മോഹങ്ങള്‍ക്ക്
ഒരുകുമ്പിള്‍ കുളിര്‍ജലകണികകളും ,
മണ്ണിന്‍റെ നനുത്ത ഗന്ധവുമായ്..
ഹംസധ്വനികളുയര്‍ത്തി,
നിറച്ചാര്‍ത്തുകളില്ലാതെ....
രാവിന്‍റെ ഹൃദയ താളങ്ങളിലേക്ക്
ഒരു പുതുമഴകൂടി......
എന്തോ പറയുവാനുള്ളത് പോലെ.....
ഇലകളില്‍ എന്തോ കുറിച്ചിടാനുള്ളതുപോലെ .......

എന്‍റെ ഒരു കുട്ടിക്കവിത...

ഴയുടെ മധുരിത മധുകണമൊരുചെറു
മലയുടെ നെറുകയിലലരുകളവയുടെ
ഇതളുകള്‍ വര്‍ണച്ചിറകുകളില്‍ വീ-
ണങ്ങനെ കാന്തിയുയര്‍ന്നു പതുക്കെ..

പുല്ലുകള്‍ പുഞ്ചിരി തൂകുമുഷസ്സിന്‍
വില്ലുകള്‍ പോലെ വളഞ്ഞു കനത്താല്‍
വെള്ളത്തുള്ളികളമ്പോടു ചെന്നു
പതിച്ചെന്നൊരു ചെറു കാരണമതിനാല്‍..

കമ്പുകള്‍ കൊമ്പുകള്‍ മുന്‍പില്‍വരുന്ന,
കടമ്പകളമ്പൊടു താണ്ടിയിറങ്ങി..,
അമ്പു കുതിച്ചൊരു തംബുരു മീട്ടും,
സുന്ദര മോഹന ഗാനമുണര്‍ത്തി…

നിലാവില്‍ ആ സുഗന്ധം...

നിലാ മഴയില്‍ കുളിച്ചവള്‍ വിദൂരതയില്‍ നിന്നപ്പോള്‍..
നിറഞ്ഞു വീശുന്ന കാറ്റിനും വര്‍ധിച്ച സുഗന്ധം..
കുളിര്‍മ പടര്‍ത്തും വെണ്മഞ്ഞുതുള്ളികള്‍,
അവളുടെ കവിളിണകള്‍ തഴുകി മറയുമ്പോള്‍,
വശ്യ സൗന്ദര്യമാര്‍ജിച്ചവള്‍ പുഞ്ചിരിക്കുന്നു....
ഇരുള്‍ നിറയുമ്പോള്‍ എന്നെ നോക്കി അവളെന്തോ
മന്ത്രിക്കുന്നത് പോലെ...
ആ സുഗന്ധത്തില്‍ ഞാനലിഞ്ഞില്ലാതാകുന്നത് പോലെ..
അനന്തമായ വിഹായസ്സിന്‍ താഴെ..
രക്തമുറയുന്ന തണുപ്പില്‍ അവളും ഞാനും മാത്രം...തനിച്ച്..!
ഒരുനിമിഷം!!..വര്‍ണശോഭ പടര്‍ത്തും മഞ്ഞുതുള്ളി പക്ഷെ,
മിഴിനീരായി അവളുടെ കവിളുകളില്‍നിന്നും അടര്‍ന്നു വീഴുന്നത് പോലെ..
ഒരുപക്ഷെ,അടുത്തനിമിഷം വാടിവീണ് എന്നില്‍ നിന്നും
എന്നേക്കുമായ് അകലാന്‍ പോകുകയാകാം...
ഇനിയൊരിക്കലും കാണില്ലെന്ന് ഓര്‍മിപ്പിക്കാനാകാം..
അതുമല്ലെങ്കില്‍ അവളുടെ അവസാന നിമിഷങ്ങള്‍,
പ്രശോഭിതമാക്കാനാകാം..
എന്തുതന്നെയായാലും നിത്യതയില്‍ അലിഞ്ഞു ചേരുമ്പോഴും,
നിറഞ്ഞുനില്‍ക്കുന്ന സുഗന്ധവുമായ് എന്‍ മനസ്സില്‍
അവളെന്നും പുഞ്ചിരിച്ചിരിക്കും...............ആ 'നിശാഗന്ധി'...........

ഒരു വേനലവധി കൂടി...

പിന്നെയും വേനല്‍ വെയില്‍ തിരിച്ചെത്തിയിരിക്കുന്നു...
അറിവിന്‍റെ താളുകള്‍ കയറിയിറങ്ങി,
ഉലകം ചുറ്റി,ഓര്‍മ്മകള്‍ നിറച്ച വര്‍ഷാന്തത്തിന്‍ അരികെ,
സൗഹൃദങ്ങള്‍ സ്വയം ഉരുക്കിയകറ്റി,
വേര്‍പാടുകളുടെ ആഴം കൂട്ടി-
നയനജലകണികകള്‍ ബാഷ്പീകരിച്ചു ഒറ്റപ്പെടുത്താന്‍-
സൗന്ദര്യം നിറച്ചു പുഞ്ചിരിച്ചവള്‍ വീണ്ടും...
സൗഹൃദവൃക്ഷങ്ങളേ...ഓര്‍മകളുടെ,
നനുത്ത പച്ചപ്പുള്ള നിങ്ങളുടെ,
ദള മര്‍മരങ്ങള്‍ ഹൃദയതാളങ്ങളാക്കി സൂക്ഷിക്കുവാനെങ്കിലും...
വേനല്‍ ചൂടില്‍ ഉലയാതെ,ഉണങ്ങാതെ,
കുളിര് പകരും...കുളിര്‍മ പടര്‍ത്തും,
തണല്‍ തണുപ്പുകള്‍ പൊഴിച്ചിടണേ..........

എന്‍റെ പ്രിയ സുഹൃത്തിന്...

ന്തിനോ വേണ്ടി കണ്ടുമുട്ടി നാം..
എന്നോ പിരിയുമെന്നോര്‍ത്തിടാതെ..
എങ്കിലും കാലം കൈ പിടിച്ചെന്‍റെ
കൂടെ നടത്തി നിലാവില്‍ നിന്നെ..

സൗഹൃദം മാത്രമോ സ്നേഹ ബിന്ദുക്കളായ്
കാറ്റില്‍ പൊഴിച്ച കരിയിലകള്‍..
ഓര്‍മ്മകള്‍ മാത്രമോ ഹൃത്തില്‍ വസന്തത്തിന്‍,
പൂക്കള്‍ വിരിച്ച മനോരഥങ്ങള്‍ ???

മഴ നനഞ്ഞവര്‍ ... :)
------------------------------------------