തെളിഞ്ഞിതാ വിടര്‍ന്നുയര്‍ന്നു വെണ്ണിലാ-
വിനിന്നു യാത്രയേകുമീ കതിര് മുഖം..
പ്രദോഷ സീമയില്‍ മയങ്ങിയോരിളം
മലര്ദളങ്ങള്തന് മിഴിക്കുമുന്പിലായ്...
വിഷാദമെങ്കിലും.. പ്രഭാതവെണ്മയില്
ഉറക്കമറ്റിന്നു വിരിഞ്ഞിതാ പൂക്കള്‍..
തളര്‍ന്ന കണ്ണുകള്‍ വിടര്‍ത്തി വിണ്ണിലേ-
ക്കുയര്‍ന്നു നോക്കിയീ മലര്-കലികകള്‍...
" ദിനങ്ങളെണ്ണുവാന് ദിനങ്ങള്‍ ചേര്‍ത്തോരാ
വെളുത്ത താളുകള്‍ കരത്തിലില്ലയി-
ന്നുണര്ത്തുമീയുഷസ്സിതെത്ര കണ്ടുവെന്നൊ-
രിക്കലും മനം പകര്ത്തിവച്ചില്ല...
കുളിര്'വര്‍ഷം' പൊഴിച്ചൊരു വര്‍ഷം കട-
ന്നിതാപുതുവര്ഷ പ്രതീക്ഷകള്‍ ചുറ്റും..
'ഉയര്‍ന്ന' പ്രാര്‍ഥനാ തലങ്ങള്‍ കേള്‍ക്കവേ
വസന്തമെങ്കിലും കൊതിക്കട്ടേ ഞാനും.. "