അന്നും മഴ പെയ്തിരുന്നു...ഹൃദയത്തോടു ചേര്‍ത്തുവച്ച ആ ഓര്‍മകളില്‍ .. ഒരു തണുത്ത വിരല്‍സ്പര്‍ശം പോലെ..കുളിരാര്‍ന്ന തലോടല്‍ പോലെ.. എന്നെന്നും പുതുമ നിലനിര്‍ത്തുവാന്‍ ... മഴ.......പെയ്തുകൊണ്ടേയിരിക്കുന്നു...

Monday, July 4, 2011

നിദ്ര...


ഹൃദയസ്പര്‍ശിയായ ഒരു മനോഹര കാവ്യം പോലെ.......
ഇരുള്‍ നിറഞ്ഞ സന്ധ്യാമ്പരത്തിലെ അടര്‍ന്നു വീഴുന്ന രാഗ വര്‍ണങ്ങളില്‍... ഇരുട്ടിന്‍റെ അരികുപറ്റി പറന്നകലുന്ന പക്ഷികളുടെ നിശബ്ദ സംഗീതം ആസ്വദിചൊഴുകുന്ന നിറങ്ങളലിഞ്ഞ പുഴയുടെ ഓളങ്ങള്‍ പോലെ...

തണുപ്പിന്‍റെ കുളിര്‍മയില്‍ മഞ്ഞുതുള്ളികളുടെ നേര്‍ത്ത തലോടലില്‍ മറ്റെല്ലാം മറന്നു പുഞ്ചിരിക്കുന്ന ഒരായിരം പൂവിതളുകളുടെ നൈര്‍മല്യമായ ചിരി പോലെ.....


....നിദ്ര....


..........ആ അനുഭൂതിയിലൂടെ കടന്നു പോകുമ്പോള്‍...നാം സ്വയം മറക്കുന്നു...നാം ആര്? എന്ന ചോദ്യത്തിന്‍റെ പ്രസക്തി അവിടെ ഇല്ലാതാകുന്നു.. വിചിത്രമായ ആ അനുഭൂതിയില്‍ അനന്തമായ ഈ ബ്രഹ്മാണ്ഡത്തിലെ അഖിലകോടിചരാചരങ്ങളും നമ്മളും ഒന്നായി മാറുന്നു..


മനസ്സിന്‍റെ അഭൂതപൂര്‍വ്വമായ കഴിവ് അവിടെ പ്രകടമാകുന്നു..അവളില്‍ ലയിച്ചു ചേരുന്നതോടെ നാം എന്ന ദേഹി നമ്മുടെ ദേഹം വിട്ടകലുന്നു...പിന്നെ അവിടെ ഞാനില്ല..ഞങ്ങളില്ല..നമ്മളുമില്ല..


ഏതൊരു ശരീരവും സ്വീകരിച്ചുകൊണ്ട്..മനസ്സ് സ്വതന്ത്രമായി ഉലകം ചുറ്റുന്നു..ഓര്‍മകളുടെ ചെറുതിരി വെളിച്ചത്തില്‍.. കടന്നുപോയ കാലങ്ങളുടെ ചിതലരിച്ച ജാലകപ്പാളികളിലൂടെയുള്ളൊരു യാത്ര...അവിടെ കാറ്റായി,കരയുന്ന കണ്ണുകളായി,കിളികളായ്,കളിചിരികളായ്..ഓര്‍മകളുടെ കുത്തൊഴുക്കില്‍.. എവിടെയോ അല്‍പ്പസമയം...................ചിലപ്പോള്‍ അതുമുണ്ടാകില്ല....


മനസ്സിന്‍റെ കോണുകളില്‍ തിങ്ങി നിറഞ്ഞ വിഷാദയാമങ്ങളും സന്തോഷത്തിന്‍റെ ചെറു ചിരിയലയൊലികളും ആ നിദ്രാ വിവശതയില്‍ സ്വപ്നങ്ങളിലൂടെ നാം അറിയുന്നു...


നാം യാത്രയിലാണ്...


ഓര്‍മകളിലൂടെ അനിര്‍വചനീയമായ ഒരു യാത്ര...ചുറ്റും നടക്കുന്ന സംഭവബഹുലമായ വികാസങ്ങളെ വേരോടെ പിഴുതെറിഞ്ഞു, നാം നടന്ന..കടന്നുവന്ന വഴികളിലും വയല്‍ വരമ്പുകളിലും നമ്മളെ കൊണ്ടെത്തിക്കുന്ന വീണ്ടും അവയെ ഓര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന അനന്ത ശക്തിയുടെ ആജ്ഞാനുവര്‍ത്തിയായ കടിഞ്ഞാണില്ലാത്ത മനസ്സെന്ന അത്ഭുത സത്യത്തിന്‍റെ കൂടെ ......


ആധുനിക 'ശാസ്ത്രസാങ്കേതികാദിസര്‍വസ്വങ്ങള്‍ക്കു' പോലും ഉണ്ടെന്നോ ഇല്ലെന്നോ എന്ന സംശയം ബാക്കി നല്‍കുന്ന...ഒരത്യപൂര്‍വ സങ്കല്‍പ്പത്തിന്‍റെ കൂടെ....


ഞാന്‍ എന്ന് വിളിക്കുന്ന ആ ജീവതേജസ്സില്‍ ഉറങ്ങിക്കിടക്കുന്ന മനസ്സെന്ന മരീചികയില്‍ തെളിയുന്ന 'സത്യങ്ങളാകുന്ന അസത്യങ്ങള്‍' നാം അറിയുന്നുണ്ട്..എന്തെന്നാല്‍ നാം നമ്മളല്ലാഞ്ഞിട്ടുപോലും നമ്മോടൊപ്പം നില്‍ക്കുന്ന ആ അനന്ത സത്യം നമ്മോടെല്ലാം പറയുന്നുണ്ട്...


ഇതിനെല്ലാം കാരണം നിദ്രതന്നെ...


ഒന്നാലോചിച്ചുനോക്കൂ... ഓരോ നിദ്രയും അവസാനിക്കുമ്പോള്‍ ഉയര്‍ന്നെഴുന്നെല്‍ക്കുന്നത് നമ്മളാണോ?? ഒരിക്കലുമല്ല..ഇന്നലത്തെ ദേഹത്തില്‍ ഒരായിരം മാറ്റങ്ങള്‍ സംഭവിച്ച പുതിയൊരു രൂപമാണ് പിന്നെയും ഞാന്‍ എന്ന വിശേഷണത്തിലൂടെ നമ്മളായ്‌ മാറുന്നത്......



ആരറിയുന്നു ഇതെല്ലാം??............................ഒരേഒരാള്‍.....................................................വേറാരുമല്ല...


ആ യാമങ്ങള്‍ക്കിടയില്‍ എല്ലാത്തിനും മൂക സാക്ഷിയായി നില്‍ക്കുന്ന നിദ്രമാത്രം..............!!!

No comments:

Post a Comment

മഴ നനഞ്ഞവര്‍ ... :)
------------------------------------------