Tuesday, December 31, 2013
Thursday, November 21, 2013
Monday, November 18, 2013
സന്ധ്യാവര്ണങ്ങള്...
സ്വര്‍ണ്ണവര്‍ണ്ണരാശി വിണ്ണിലെങ്ങുമേ പടര്‍ത്തിയീ-
സാഗര സമസ്തമങ്ങു വീണുതാണണഞ്ഞു നീ...
രക്തവര്‍ണ്ണ ശോഭയാല്‍ നിറഞ്ഞുനിന്ന വിണ്ണിലോ-
വെണ്ണിലാവ് തൂകുമാര്ദ്ര ചന്ദ്രബിംബമെത്തിയോ!
താരകള്‍ തുഴഞ്ഞു നീങ്ങുമമ്പരത്തിലന്പ്പെഴും
ചെമ്പഴുക്കതന്റെ വര്‍ണ്ണം പൂര്‍ണ്ണമായി മാഞ്ഞുവോ...!
മന്ദമാരുതന്റെ തോളിലമ്പരം മുഴുക്കയും
സഞ്ചരിക്കും മേഘം വെണ്ണിലാവിലായ് തിളങ്ങിയോ...
മഞ്ഞുവീണ സഹ്യനിലെ പുല്പരപ്പിലങ്ങനെ
മന്ദഹാസ ചന്ദ്രബിംബം സുന്ദരമായ് മിന്നിയോ...
വെണ്മയില് കറുപ്പു ചാര്‍ത്തി നൃത്തമാടുമോലകള്
ശുഭ്രകുസുമകാന്തിയില് കുളിച്ചൊരുങ്ങിനിന്നുവോ...
ലാവിലാവിലോലലോല ഗാനമാലപിക്കുമീ-
രാക്കിളിക്കു വൃക്ഷശാഖ വേദിയായണഞ്ഞുവോ...!
ചന്ദനക്കുളിര്നിലാവിലന്തികാന്തി ചിന്തുമീ
ചെംബകപ്പൂവങ്കണത്തില് സൗരഭ്യം ചൊരിഞ്ഞുവോ....
ശാന്ത മൗന സാന്ദ്ര രാഗമാസ്വദിച്ചു ഭൂമിതന്‍
ശാന്ത നിദ്രയില്‍ നിമഗ്നയായലിഞ്ഞു ചേര്‍ന്നുവോ...!
Saturday, November 2, 2013
ജാലകം...
ജനലഴികളിതിലിനിയുമെന് വിരല്‍ പാടുകള്‍
പതിയുകില്ലിനി ഞാന്‍ നടക്കാം...
ജനിമൃതികളിതു പൊഴിയുമൊരു പൂവിനിതളായി
വിജനതയിലിനി ഞാന്‍ ലയിക്കാം...
പതിയെ നാമൊരുമിച്ചു പലനാളിലോര്ത്തൊരാ-
കനവുകളതെല്ലാം മറക്കാം...
മിഴികളില്‍ മിഴികളാല്‍ മൊഴികള്‍ പകര്‍ന്നൊരാ
നിനവുകള്‍ മൗനമായ് മായ്ക്കാം..
ജാലകപ്പാളിയില്‍ കണ്‍നട്ടു നീയെന്നെ
ഓര്ത്തുനില്ക്കുന്നൊരാ രാവില്‍..
മഴയായി മൗനമായ് നിന് കണ്ണുനീര് കോര്‍ത്തു
നീര്ഹാരമേകാം നിനക്കായ്...
വാതില്‍ തുറന്നീപ്പിറാവുപോല് പാറി-
പ്പറന്നു ഞാന്‍ ദൂരെയ്ക്കു പോകേ...
'ഓര്‍മ്മകള്‍ മാത്രം' നിനക്കായി നല്കുവാന്
ആഗ്രഹിക്കുന്നതില്ലിന്നും...!!!
Friday, August 23, 2013
നിശബ്ദമായ്...

ഇരുള് വീണ്ടും എന്നെ ഒറ്റപ്പെടുത്തുന്നു...! ഹൃദയം എന്തിനോവേണ്ടി കൊതിക്കുന്നു...! മൌനം നിറഞ്ഞ രാത്രയില്‍ ഓര്‍മ്മകള്‍ മാത്രം വെളിച്ചം പകരുന്നു..! നഷ്ടപ്പെട്ടുപോയ പുഞ്ചിരി വീണ്ടെടുക്കാന്‍ മനസ്സിലെ ചിതലരിച്ച പുസ്തക താളുകള്‍ മറിക്കുമ്പോഴും... എന്തിന് വേണ്ടി ? എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു...! നിശബ്ദത നിറഞ്ഞ മനസ്സില്‍ കൊഴിഞ്ഞു വീണ ഇലകള്‍ കണക്കെ വേര്‍പാടുകള്‍ നൊമ്പരപ്പെടുത്തുമ്പോള്... ഒന്നുചേര്ക്കാനാവാതെ നിസ്സഹായനായ് ഞാനും ദൂരെയ്ക്ക് മാറ്റി നിര്‍ത്തപ്പെടുന്നു...! ഇനി എന്ത് ? എന്ന് അറിയാതെ... അകലേയ്ക്കു നോക്കുമ്പോഴും...ശൂന്യതയില്‍ ഇരുള് ഭീകര രൂപവുമായ് എന്നെ തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നു...!!!!
Thursday, June 6, 2013
ആഗ്രഹം...
ഇളം കാറ്റിന്റെ ഓരം ചേര്‍ന്ന് മണ്ണില്‍ പതിക്കുന്ന മഴത്തുള്ളികള്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത മനോഹാരിതയാണ് ! കാറ്റില്‍ പകര്‍ന്നു കിട്ടിയ തണുപ്പും ,ഇളം വെയിലിന്റെ തിളക്കവും, ഇലകളും ചെടികളും ചാര്‍ത്തിയ ഹരിതവര്ണ്ണവും, എന്നുവേണ്ട ചുറ്റുമുള്ളതെല്ലാം പ്രതിഫലിക്കുന്ന ആ '
ചില്ലുപാളിയില്‍ ' കൈവിരലുകളാല്‍ ഒന്നു തൊടുമ്പോളുണ്ടാകുന്ന ഹൃദ്യമായ അനുഭൂതി വര്‍ണാനാതീതമാണ്... നിമിഷമാത്രയില്‍ മിഴികളില്‍ നിന്നുമകന്ന് മണ്ണില്‍ വീണു മറയുമ്പോളും ഹൃദയത്തെ തൊട്ടുണര്‍ത്താന്‍, മനസ്സില്‍ വീണ്ടും കുളിരുള്ള ഓര്‍മകള്‍ നിറയ്ക്കാന്‍, ഒരായിരം മഴത്തുള്ളികള്‍ കൂടി പെയ്തിറങ്ങട്ടെ എന്നുമാത്രം ആഗ്രഹിക്കവേ...വീണ്ടും മഴ തിമിര്‍ത്തു പെയ്യുകയാണ് എനിക്കുചുറ്റും...! :)
Saturday, March 16, 2013
Subscribe to:
Posts (Atom)