പുതുമഞ്ഞിന്‍ പുതപ്പുചൂടി
പൂവിന്‍റെ പുഞ്ചിരിതൂകി...
പൂങ്കാറ്റിന്റെ പദന്യാസം പൂകി
പുലര്‍കാലത്തില്‍ പച്ചപ്പട്ടണിഞ്ഞ
പര്‍വത പടലങ്ങള്ക്കിടയില്നിന്നും,
പക്ഷികളുടെ പാട്ടും...
പുഴകളുടെ പുല്ലാങ്കുഴല്‍നാദവും..
പഞ്ഞിക്കെട്ടുപോലെ, പരന്നമാനത്തു
പറന്നു പരക്കുന്ന പരല്മേഘങ്ങളുടെ
പല്ലവങ്ങളും പുല്‍കി,
പൂര്‍വദിക്കില്‍ പതിന്മടങ്ങു പ്രഭയോടെ..പ്രകാശത്തോടെ
പൊങ്ങുന്ന പുലരിയുടെ പ്രസന്നവദനത്തില്‍നിന്നുല്‍ഭവിക്കുന്ന
പുതുകിരണങ്ങളുടെ മനോഹാരിത
ആര്‍ക്കാണിഷ്ടമല്ലാത്തത്....?!!!

നിറമങ്ങിനിരങ്ങി നിമീലിതമായ്...
പുതുപൊന്‍പുലരിപ്പുതുവെട്ടമിതാ
പല ദിക്കതിലേക്കു പരന്നു തഥാ...
ചെറുഹിമകണവും പുതുപുഞ്ചിരിയും
പൂങ്കവിളില്‍ ചൂടിയ മലരുകളോ
പ്രതത പ്രതത പ്രഥമ പ്രഭയില്‍
പ്രഥിത ജ്വലന-പ്രദ ദീപമതായ്...
ഉദയം തന്നില്‍ മലരുകളുടെ മധുവതു
മതിയായ് നുകരും മധുകരമോ...
ഉദ്രസമദ്രസമുന്നതമത്ര മനോ-
ഹരഗീതം മൂളുന്നു....
തണുവണിയും പുലര്‍മഞ്ഞുപുതപ്പുകള്‍
ചൂടിയ സസ്യലതാദികളോ...
പുലരിക്കിരണ പ്രഭയില്‍ മഴവില്ലൊളി
ചൂടി മനോഹരിയാകുന്നു...
മധുരിത മധുചൊരിയുമൊരമര മനോഹര
സുരസ സരസ സരസ്സില്‍ വിരിയുന്നോ-
രമൃതമമലമഹോല്‍പ്പലമാമീ-
കിരണഗതികളതി മധുരതരം........
**************************************************************************************************
പൂവിന്‍റെ പുഞ്ചിരിതൂകി...
പൂങ്കാറ്റിന്റെ പദന്യാസം പൂകി
പുലര്‍കാലത്തില്‍ പച്ചപ്പട്ടണിഞ്ഞ
പര്‍വത പടലങ്ങള്ക്കിടയില്നിന്നും,
പക്ഷികളുടെ പാട്ടും...
പുഴകളുടെ പുല്ലാങ്കുഴല്‍നാദവും..
പഞ്ഞിക്കെട്ടുപോലെ, പരന്നമാനത്തു
പറന്നു പരക്കുന്ന പരല്മേഘങ്ങളുടെ
പല്ലവങ്ങളും പുല്‍കി,
പൂര്‍വദിക്കില്‍ പതിന്മടങ്ങു പ്രഭയോടെ..പ്രകാശത്തോടെ
പൊങ്ങുന്ന പുലരിയുടെ പ്രസന്നവദനത്തില്‍നിന്നുല്‍ഭവിക്കുന്ന
പുതുകിരണങ്ങളുടെ മനോഹാരിത
ആര്‍ക്കാണിഷ്ടമല്ലാത്തത്....?!!!
......പുലരിക്കിരണങ്ങള്‍......
നിശനീലിമകള്‍ പ്രഭവ പ്രഭയില്നിറമങ്ങിനിരങ്ങി നിമീലിതമായ്...
പുതുപൊന്‍പുലരിപ്പുതുവെട്ടമിതാ
പല ദിക്കതിലേക്കു പരന്നു തഥാ...
ചെറുഹിമകണവും പുതുപുഞ്ചിരിയും
പൂങ്കവിളില്‍ ചൂടിയ മലരുകളോ
പ്രതത പ്രതത പ്രഥമ പ്രഭയില്‍
പ്രഥിത ജ്വലന-പ്രദ ദീപമതായ്...
ഉദയം തന്നില്‍ മലരുകളുടെ മധുവതു
മതിയായ് നുകരും മധുകരമോ...
ഉദ്രസമദ്രസമുന്നതമത്ര മനോ-
ഹരഗീതം മൂളുന്നു....
തണുവണിയും പുലര്‍മഞ്ഞുപുതപ്പുകള്‍
ചൂടിയ സസ്യലതാദികളോ...
പുലരിക്കിരണ പ്രഭയില്‍ മഴവില്ലൊളി
ചൂടി മനോഹരിയാകുന്നു...
മധുരിത മധുചൊരിയുമൊരമര മനോഹര
സുരസ സരസ സരസ്സില്‍ വിരിയുന്നോ-
രമൃതമമലമഹോല്‍പ്പലമാമീ-
കിരണഗതികളതി മധുരതരം........
**************************************************************************************************